
മാന്നാർ: യു ഡി എഫ് പ്രകടന പത്രിക പ്രഖ്യാപനപ്രകാരം നെല്ലിൻ്റെ വില കിലോയ്ക്ക് 35 രൂപ വരെ കർഷകർക്ക് നൽകുവാൻ സംസ്ഥാന സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മാന്നാർ എസ് എൻ ഡി പി യൂണിയൻ ചെന്നിത്തല മേഖല സംയുക്തയോഗം ആവശ്യപ്പെട്ടു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വില വർദ്ധനവ് സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകണം.കീടനാശിനി വിലയിലും വളത്തിൻ്റെയും കൂലിയിലെ വർദ്ധനവിലൂടെയും കർഷകർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഇത് പരിഹരിക്കുന്നതിന് യു ഡി എഫ് സർക്കാരിൽ കർഷകർക്ക് വലിയ പ്രതീക്ഷ ആണെന്നും യോഗം ചൂണ്ടിക്കാട്ടി. മാന്നാർ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടന്ന സംയുക്തയോഗം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ്റെ നേതൃത്വത്തിൽ അത്തം മുതൽ ചതയം വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗുരുവസന്തോത്സവത്തിൻ്റെ കാര്യപരിപാടികളും സംഘടന റിപ്പോർട്ടും കൺവീനർ അനിൽ പി ശ്രീരംഗം വിശദീകരിച്ചു. യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ അനിൽകുമാർ റ്റി കെ,രാജേന്ദ്രപ്രസാദ് അമൃത ,പി ബി സൂരജ്,രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,ഹരി പാലമൂട്ടിൽ,വനിതാസംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ,ട്രഷറർ പ്രവദ രാജപ്പൻ,കേന്ദ്രസമിതിയംഗങ്ങളായ സിന്ധു സുഭാഷ് ,വസന്തകുമാരി,എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ ഗിരിജ ഓമനക്കുട്ടൻ,ലത സുകുമാരൻ, എംപ്ലോയിസ്ഫോറം യൂണിയൻ കൺവീനർ സുരേഷ്കുമാർ കെ വി,വൈദികയോഗം യൂണിയൻ ചെയർമാൻ എം ഉത്തമൻ ,കൺവീനർ ജയദേവൻ ശാന്തി,മേഖല ട്രഷറർ സഹദേവൻ തകിടിയിൽ,വനിതാസംഘം മേഖല ചെയർപേഴ്സൺ വിജയശ്രീ ,വൈസ് ചെയർപേഴ്സൺ സിന്ധു സൈജു ,കൺവീനർ ബിന്ദു വിജയൻ,ട്രഷറർ പുഷ്പ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.മേഖല ചെയർമാൻ കെ വിശ്വനാഥൻ സ്വാഗതവും വൈസ് ചെയർമാൻ വിജയൻ വൈജയന്തി കൃതജ്ഞതയും പറഞ്ഞു.











